ഭൂപതിവ് ചട്ടങ്ങൾ സുദീർഘമായ പരിശോധനകൾ നടത്തി: മന്ത്രി കെ.രാജൻ
Thursday 28 August 2025 1:11 AM IST
തിരുവനന്തപുരം:സുദീർഘമായ നിയമപരിശോധനകൾ നടത്തിയാണ് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തതെന്നും യാതൊരു വിധത്തിലും മലയോര കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെയാണ് ചട്ടങ്ങൾ രൂപീകരിച്ചതെന്നും മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറെ പ്രയാസകരമായിരുന്നു ഭൂപതിവ് ചട്ടങ്ങൾ ഉണ്ടാക്കുന്ന ജോലി. കേവലം 13 നിയമങ്ങൾ ഉള്ള ഭേദഗതിയാണെന്നും 11 ചട്ടങ്ങൾ റെഗുലറൈസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.