വിഴിഞ്ഞം ലോകോത്തര നേട്ടം കൈവരിച്ചു: മന്ത്രി വാസവൻ

Thursday 28 August 2025 1:14 AM IST

വിഴിഞ്ഞം: ഓണം ആഘോഷിക്കാനുള്ള ലോകോത്തര നേട്ടം കൈവരിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ പത്ത് ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെത്തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം. പ്രവർത്തനം തുടങ്ങി ആദ്യ വർഷം സ്ഥാപിത ശേഷി മറികടന്ന തുറമുഖങ്ങൾ കുറവാണെന്നും മന്ത്രി വിശദീകരിച്ചു.