ഫെറ്റോ ജില്ലാ കമ്മിറ്റി

Thursday 28 August 2025 2:19 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം നിലനിൽക്കേ തുച്ഛമായ ബോണസ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ഫെറ്റോ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ എൻ.ജി.ഒ സംസ്ഥാന സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് പാക്കോട് ബിജു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ്‌ പുള്ളിത്തല,സംസ്ഥാന ഉപാദ്ധ്യക്ഷ ആര്യ,ബി.കെ.സജീഷ് കുമാർ, എ.അരുൺകുമാർ,ബി.മനു, ജയകുമാർകൈപ്പള്ളി,രവിചന്ദ്രൻ,വി.വി.ഉണ്ണികൃഷ്ണൻ,ജി.ഹരികുമാർ,പ്രസന്നകുമാർ,ജില്ല സെക്രട്ടറിമാരായ വി.ദിലീപ് കുമാർ, സന്തോഷ്‌ വണ്ടിത്തടം,അജികുമാർ,അജയ്.കെ.നായർ,ടി.എൻ.രമേശ്‌ എന്നിവർ നേതൃത്വം നൽകി.പാക്കോട് ബിജു അദ്ധ്യക്ഷത വഹിച്ചു.