സെക്രട്ടേറിയറ്റ് മാർച്ച്

Thursday 28 August 2025 2:21 AM IST

തിരുവനന്തപുരം:ക്ഷാമബത്ത കുടിശികയും സറണ്ടറും ശമ്പള പരിഷ്‌കരണ കുടിശികയുമെല്ലാം കവർന്നെടുത്ത് സർക്കാർ സാലറി ചലഞ്ചിനെ വെല്ലുന്ന സാമ്പത്തികകൊള്ള നടത്തുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു.വിവിധ ആനുകൂല്യ നിഷേധത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പട്ടിണി സമരത്തിനോടനുബന്ധിച്ചുള്ള സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആര്യനാട് പ്രശാന്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഉത്തരവുകൾ പോലെ ക്ഷാമബത്തയുടെ മുൻകാല പ്രാബല്യം ഇത്തവണയും ഇല്ലാതാക്കി. ഇതോടെ 37 മാസത്തെ കുടിശ്ശികയാണ് നഷ്ടപ്പെട്ടത്.