ഗൗരിയമ്മയ്ക്ക് സ്മാരകം വേണം : കെ.എ.ബാഹുലേയൻ
Thursday 28 August 2025 2:23 AM IST
തിരുവനന്തപുരം: തലസ്ഥാനത്ത് കെ.ആർ.ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ പിണറായി സർക്കാരിൽ നിന്നുണ്ടാകണമെന്ന് എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ ആവശ്യപ്പെട്ടു. .ജീവിതാന്ത്യം വരെ സാമൂഹ്യനീതിക്ക് വേണ്ടി പോരാടി.അവർ നടന്ന കനൽ വഴികളുടെയും അനുഭവിച്ച യാതനകളുടെയും ചരിത്രം ഗവേഷണ വിധേയമാക്കണം.പുതിയ തലമുറയ്ക്ക് അതു വലിയ തോതിൽ ഊർജം നൽകുമെന്നും ബാഹുലേയൻ ചൂണ്ടിക്കാട്ടി.