ഒഴിവുകളിലേയ്ക്ക് അഭിമുഖം
Thursday 28 August 2025 2:25 AM IST
തിരുവനന്തപുരം: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി 29ന് രാവിലെ 10 ന് അഭിമുഖം നടത്തും.
സെയിൽസ് ഡെവലപ്‌മെന്റ് മാനേജർ, ബിസിനസ് ഡെവലെപ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ഫിനാൻഷ്യൽ കോൺസൾറ്റന്റ്, അസിസ്റ്റന്റ് ബിസിനസ് മാനേജർ, സീനിയർ ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
40 വയസിന് താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8921916220, 04712992609.