108 ആംബുലൻസ് നടത്തിപ്പിൽ 250 കോടി തട്ടിച്ചെന്ന് ചെന്നിത്തല

Thursday 28 August 2025 1:25 AM IST

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 108 ആംബുലൻസ് ഓപ്പറേറ്റ് ചെയ്യാനുള്ള ഇടപാടിൽ 250 കോടിയൊളം രൂപയുടെ കമ്മിഷൻ തട്ടിപ്പ് നടന്നെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

2019-24ൽ കാബിനറ്റിന്റെ പ്രത്യേക അനുമതിയോടെ 517 കോടി രൂപയ്ക്കാണ് 315 ആംബുലൻസുകളുടെ നടത്തിപ്പ് സെക്കന്തരാബാദിലെ ബഹുരാഷ്ട്ര കമ്പനിക്കു നൽകിയത്. പിന്നീട് ഒരു ആംബുലൻസ് കൂടി ചേർത്തു. എന്നാൽ 2025-30 കാലത്തേക്ക് 335 ആംബുലൻസുകളുടെ നടത്തിപ്പിന് ഇതേ കമ്പനി ടെൻഡർ ചെയ്തിരിക്കുന്നത് 293 കോടി മാത്രം. ചെലവ് വർദ്ധിച്ചിട്ടും കഴിഞ്ഞ തവണത്തേതിന്റെ പകുതി തുകയിൽ കൂടുതലെണ്ണം ഓടിക്കാൻ കമ്പനി തയ്യാറായിരിക്കുന്നു. അപ്പോൾ, 2019 ലെ പ്രത്യേക കാബിനറ്റ് അനുമതിയിൽ വൻ അഴിമതി നടന്നെന്ന് വ്യക്തം. മുഖ്യമന്ത്രിക്കും അന്നത്തെ ആരോഗ്യ മന്ത്രിക്കും ഈ ഇടപാടിൽ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച രേഖകൾ പുറത്തുവിട്ട് ചെന്നിത്തല പറഞ്ഞു. കമ്മിഷൻ ഗുണഭോക്താക്കൾ ആരൊക്കെയെന്ന് ഇരുവരും വ്യക്തമാക്കണം.

സെക്കന്തരാബാദിലെ ജി.വി.കെ ഇ.എം.ആർ.ഐ എന്ന കമ്പനിക്കാണ് 2019 ൽ രണ്ടിരട്ടി തുകയ്ക്ക് കരാർ നൽകിയത്. ആദ്യം ടെൻഡർ നൽകിയ രണ്ടു കമ്പനികളിൽ ഒന്നിനെ അയോഗ്യമാക്കിയ ശേഷം ടെൻഡർ തന്നെ റദ്ദാക്കി. രണ്ടാമത് ക്ഷണിച്ച ടെൻഡറിൽ ജി.വി.കെ മാത്രമായിരുന്നു പങ്കെടുത്തത്. എന്നിട്ടും അവരുടെ ടെൻഡർ അംഗീകരിച്ചു.

ഇന്ധനവിലയിലും സ്പെയർപാർട്സ് വിലയിലും അഞ്ചു വർഷം മുമ്പത്തേക്കാൾ 30 ശതമാനം വർദ്ധന ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തേക്കാൾ 43 ശതമാനം തുക കുറച്ചാണ് ഇപ്പോൾ ക്വോട്ട് ചെയ്തിരിക്കുന്നത്.

 അ​ന​ർ​ട്ട് ​ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്ക​ണം: ചെ​ന്നി​ത്തല

​അ​ന​ർ​ട്ടി​ൽ​ ​ന​ട​ന്ന​ ​ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച് ​നി​യ​മ​സ​ഭാ​ ​സ​മി​തി​യും​ ​വി​ജി​ല​ൻ​സും​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​ക്കേ​ടു​ക​ൾ​ ​ന​ട​ത്തി​യെ​ന്ന​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​വ്യ​ക്തി​യെ​ ​സി.​ഇ.​ഒ.​സ്ഥാ​ന​ത്തു നി​ന്ന് ​നീ​ക്കി​യ​ത് ​കൊ​ണ്ട് ​മാ​ത്രം​ ​പ​രാ​തി​ക​ൾ​ ​അ​വ​സാ​നി​ക്കി​ല്ല.​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​അ​ഴി​മ​തി​യും​ ​ക്ര​മ​ക്കേ​ടു​മാ​ണ് ​ന​ട​ന്ന​ത്.​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​കാ​ല​ങ്ങ​ളാ​യി​ ​ഭ​ര​ണ​ത്തി​ലെ​ ​ചി​ല​ ​ഉ​ന്ന​ത​രും​ ​മ​ന്ത്രി​മാ​രും​ ​സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​വ​നം​ ​വ​കു​പ്പി​ലി​രി​ക്കെ​ ​ന​ട​ത്തി​യ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ക​ണ്ടു​ ​പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നു.​അ​തി​ൻ​മേ​ൽ​ 2022​ൽ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​എ​ന്നാ​ൽ​ ​ആ​ ​ഫ​യ​ൽ​ 188​ത​വ​ണ​യാ​ണ് ​മ​ന്ത്രി​മാ​രും​ ​സെ​ക്ര​ട്ട​റി​മാ​രും​ ​തീ​രു​മാ​ന​മെ​ടു​ക്കാ​തെ​ ​മാ​റ്റി​ ​വ​ച്ച​ത്.​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​സ​ർ​ക്കാ​ർ​ ​സം​ര​ക്ഷ​ണ​ ​പ​രി​പാ​ടി​ക​ൾ​ ​പി​ൻ​വ​ലി​ച്ച് ​അ​ഴി​മ​തി​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണം.