രാഹുലിനെതിരെ നിയമ നടപടിയെടുക്കും: മുഖ്യമന്ത്രി

Thursday 28 August 2025 1:26 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകോപിതനായി എന്തെല്ലാമോ വിളിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുതിർന്ന കോൺഗ്രസ് നേതാക്കൾ പറഞ്ഞതിന്റെ വികാരം ഉൾക്കൊണ്ടായിരുന്നു അദ്ദേഹം

പ്രതികരിക്കേണ്ടിയിരുന്നത്. കുറ്റാരോപിതരെ വഴി വിട്ട് ന്യായീകരിക്കുന്നത് അവരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഗൗരവമുള്ള വിഷയമാണ്. അത്തരമൊരാൾ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതു അഭിപ്രായമാണ് ഉയർന്നിരിക്കുന്നത്. രാഹുലിന് എത്ര നാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് അറിയില്ല, ഒന്നിലധികം സംഭവങ്ങളെപ്പറ്റിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്.ഒരു സംഭാഷണത്തിൽ ഗർഭം അലസിപ്പിക്കുന്നതിനെപ്പറ്റിയും, അല്ലെങ്കിൽ ആ യുവതിയെ കൊല്ലാൻ വേണ്ട സമയത്തെക്കുറിച്ചുള്ള പരാമർശവുമൊക്കെ പുറത്തു വന്നിരുന്നു. എത്ര മാത്രം ക്രിമിനൽ രീതിയാണ് വരുന്നതെന്നാണ് കാണേണ്ടത്. പൊതു പ്രവർത്തകർക്കുണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തുന്ന ചില കാര്യങ്ങൾ സംഭവിച്ചു. കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. അത്തരത്തിലുള്ളയാളെ സംരക്ഷിക്കാൻ തയാറാകുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലായിരുന്നു.

 പരാതിക്കാർക്ക് സംരക്ഷണം നൽകും

രാഷ്ട്രീയത്തിന് അപമാനമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. നിയമപരമായ നടപടികൾ പൊലീസ് സ്വീകരിക്കും. വി.ഡി.സതീശന്റെ ബോംബ് വരട്ടെ, കാണാം. പരാതി നൽകുന്നവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം ഉറപ്പാക്കും. ജീവന് ഭീഷണിയുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ലൈം​ഗി​ക​ ​കേ​സ് ​പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത് പി​ണ​റാ​യി​:​ വി.​ഡി.​സ​തീ​ശൻ

ലൈം​ഗി​ക​ ​അ​പ​വാ​ദ​ക്കേ​സു​ക​ളി​ൽ​ ​ഇ​ത്ര​യേ​റെ​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ച്ച​ ​മ​റ്റൊ​രു​ ​രാ​ഷ്ട്രീ​യ​ ​നേ​താ​വും​ ​മു​ഖ്യ​മ​ന്ത്രി​യും​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​പ്പോ​ലെ​ ​രാ​ജ്യ​ത്തി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.. രാ​ഹു​ൽ​ ​മാ​ങ്കൂ​ട്ട​ത്തി​ലി​നെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​ആ​രോ​പി​ച്ച​ത്.​ ​പ​രാ​തി​യോ​ ​എ​ഫ്.​ഐ.​ആ​റോ​ ​രാ​ഹു​ലി​നെ​തി​രെ​യി​ല്ല.​ ​എ​ടു​ക്കാ​വു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ന​ട​പ​ടി​യാ​ണ് ​കോ​ൺ​ഗ്ര​സ് ​സ്വീ​ക​രി​ച്ച​ത്.​ലൈം​ഗി​ക​ ​അ​പ​വാ​ദ​ക്കേ​സി​ലു​ൾ​പ്പെ​ട്ട​ ​ര​ണ്ടു​ ​പേ​ർ​ ​മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്.​ ​സി.​പി.​എ​മ്മി​ലെ​ ​മു​തി​ർ​ന്ന​ ​നേ​താ​വ് ​പ​രാ​തി​ ​ഉ​ന്ന​യി​ച്ച​പ്പോ​ൾ​ ​പൊ​ലീ​സി​ന് ​കൈ​മാ​റാ​തെ​ ​പ്ര​തി​യെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​താ​ക്കോ​ൽ​ ​സ്ഥാ​ന​ത്തി​രു​ത്തി.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​കൈ​ ​പൊ​ക്കു​ന്ന​ ​ഒ​രു​ ​എം.​എ​ൽ.​എ​ ​മാ​ന​ഭം​ഗ​ക്കേ​സി​ലെ​ ​പ്ര​തി​യാ​ണ്.​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നെ​ന്ന് ​അ​ന്വേ​ഷി​ച്ചി​ല്ല.​ ​മ​റ്റൊ​രു​ ​മു​തി​ർ​ന്ന​ ​എം.​എ​ൽ.​എ​യും​ ​മു​ൻ​ ​മ​ന്ത്രി​യു​മാ​യ​ ​സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​വാ​ട്സാ​പ് ​സ​ന്ദേ​ശം​ ​ക​റ​ങ്ങി​ ​ന​ട​ക്കു​ക​യാ​ണ്. ക​ള​ങ്കി​ത​ ​വ്യ​ക്തി​ ​ചെ​ന്നൈ​യി​ൽ​ ​ക​മ്പ​നി​ ​തു​ട​ങ്ങി​ ​ഹ​വാ​ല​യും​ ​റി​വേ​ഴ്സ് ​ഹ​വാ​ല​യും​ ​ന​ട​ത്തി​ ​മ​ന്ത്രി​മാ​രു​ടെ​യും​ ​നേ​താ​ക്ക​ളു​ടെ​യും​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണ​മ​യ​ച്ച​തി​ലും,​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​മ​ക​നെ​തി​രാ​യ​ ​ആ​രോ​പ​ണ​ത്തി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​ചെ​റു​വി​ര​ല​ന​ക്കി​യി​ല്ല. 108​ ​ആം​ബു​ല​ൻ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഗു​രു​ത​ര​ ​ആ​രോ​പ​ണ​മാ​ണ് ​ഉ​യ​ർ​ന്ന​ത്.​ ​ജി.​വി.​കെ​ ​ഇ.​എം.​ആ​ർ.​ഐ​ ​എ​ന്ന​ ​ക​മ്പ​നി​ക്ക് 517​ ​കോ​ടി​ ​രൂ​പ​യ്‌​ക്കാ​ണ് 2019​ൽ​ ​ക​രാ​ർ​ ​ന​ൽ​കി​യ​ത്.​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​തേ​ ​ക​മ്പ​നി​യു​ടെ​ ​തു​ക​ 293​ ​കോ​ടി​യാ​യി​ ​കു​റ​ഞ്ഞു.​ 2019​ൽ​ ​വാ​ങ്ങി​യ​ ​അ​ധി​ക​ ​തു​ക​ ​അ​ഴി​മ​തി​യാ​ണ്. സം​ഘ​പ​രി​വാ​റി​നെ​യും​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ലേ​ക്ക് ​ക്ഷ​ണി​ക്കു​മെ​ന്നാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പ​റ​യു​ന്ന​ത്.​ ​സം​ഘ​പ​രി​വാ​റി​നെ​ ​താ​ലോ​ലി​ക്കാ​നും​ ​ഭൂ​രി​പ​ക്ഷ​ ​വ​ർ​ഗീ​യ​ത​യെ​ ​വ​ള​ർ​ത്താ​നു​മാ​ണി​ത്.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഉ​പ​ര​ക്ഷാ​ധി​കാ​രി​യെ​ന്ന​ ​ത​ര​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത് ​താ​ൻ​ ​അ​റി​യാ​തെ​യാ​ണ്.​ ​പ​ദ​വി​ ​സ്വീ​ക​രി​ക്കി​ല്ലെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.