പൂട്ടിയിട്ടിരുന്ന വീടിന് നേരെ ആക്രമണം: മുഖ്യപ്രതി അറസ്റ്റിൽ

Thursday 28 August 2025 1:33 AM IST

മലയിൻകീഴ്: മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്റെ പൂട്ടിയിട്ടിരുന്ന വീടിന്റെ ജനൽ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതി വിളപ്പിൽശാല കാവിൻപുറം ഗീതു ഭവനിൽ ആൽബിനെ (32)വിളപ്പിൽശാല

പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.16 നാണ് സംഭവം. അക്രമി സംഘത്തിൽ 5 പേരുണ്ടായിരുന്നു.വീട്ടിലെ സിസി.ടിവി ക്യാമറയും മറ്റു ഉപകരണങ്ങളും പ്രതികൾ കവർന്നിരുന്നു. അക്രമികൾ വീടിന് മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർക്കുകയും കെ.എസ്.ഇ.ബി.മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റുകയും ചെയ്തു. അക്രമികളിൽ രണ്ട് പേരുടെ ദൃശ്യം സമീപത്തെ സിസി.ടിവികാമറയിൽ പതിഞ്ഞിട്ടുണ്ട്. ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നത് വിലക്കിയതിലുഉള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.