വയൽനികത്തലിനെതിരെ പരാതി നൽകിയ യുവാവിന് വെട്ടേറ്റു

Thursday 28 August 2025 1:03 AM IST

ചോറ്റാനിക്കര: വയൽനികത്തിയതിനെതിരെ പരാതി നൽകിയ ഓട്ടോറിക്ഷ തൊഴിലാളിയായ യുവാവിനെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചു. കുരീക്കാട് സ്വദേശിയാണ് പുനത്തിൽവീട്ടിൽ ദിലീപിനെ ഇന്നലെ കുരീക്കാട് ഗാന്ധിനഗർ റോഡിൽ എൻ.എസ്.എസ് കരയോഗത്തിന് സമീപംവച്ച് വാക്കത്തിക്ക് വെട്ടിയത്. തലയിലും കഴുത്തിലും കൈകളിലും വെട്ടേറ്റ ദിലീപ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുരീക്കാട് സ്വദേശി ഒളിവിലാണ്.

കൃഷിഭൂമി നികത്തുന്നതിനെതിരെ ദിലീപ് ആർ.ഡി.ഒയ്ക്ക് നൽകിയ പരാതിയിൽ ഇരുവരെയും കഴിഞ്ഞദിവസം ഹിയറിംഗിന് വിളിപ്പിച്ചിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ആർ.ഡി.ഒ മണ്ണ് നീക്കംചെയ്യുവാൻ ഉത്തരവിട്ടിരുന്നു. കുരീക്കാട് നിൽക്കുമ്പോഴാണ് ദിലീപിനെ വാക്കത്തിക്ക് വെട്ടി പരിക്കേൽപ്പിച്ചത്.