യു.എസിൽ സ്‌കൂളിൽ വെടിവയ്‌പ്: 2 മരണം

Thursday 28 August 2025 7:09 AM IST

വാഷിംഗ്ടൺ: യു.എസിലെ മിനീയാപൊലിസിൽ സ്‌കൂളിലുണ്ടായ വെടിവയ്പിൽ 2 കുട്ടികൾ കൊല്ലപ്പെട്ടു. എട്ടും പത്തും വീതം വയസുള്ള കുട്ടികളാണ് മരിച്ചത്. 17 പേർക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. കിന്റർഗാർട്ടൺ മുതൽ എട്ടാം ഗ്രേഡ് വരെയുള്ള കുട്ടികൾ പഠിക്കുന്ന കത്തോലിക്കാ സ്കൂളിലാണ് സംഭവം. പ്രാദേശിക സമയം ഇന്നലെ രാവിലെ കുട്ടികളുടെ പ്രാർത്ഥന നടക്കവെ കറുത്ത വസ്ത്രം ധരിച്ച അജ്ഞാതൻ റൈഫിളുമായെത്തി വെടിവയ്പ് നടത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.