പ്രളയം: പാകിസ്ഥാനിൽ മരണം 800 കടന്നു

Thursday 28 August 2025 7:09 AM IST

കറാച്ചി: പാകിസ്ഥാനിൽ മൺസൂൺ മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 800 കടന്നു. ജൂൺ മുതലുള്ള കണക്കാണിത്. 7,000ത്തിലേറെ വീടുകൾ തകർന്നു. സെപ്തംബറിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേ സമയം, പ്രളയം നാശംവിതച്ച പഞ്ചാബ് പ്രവിശ്യയിൽ നിന്ന് 2,00,000 പേരെ ഒഴിപ്പിച്ചു.