ആരാധകർക്ക് സർപ്രൈസ്, 'കളങ്കാവൽ' ടീസർ പുറത്ത്, വേറിട്ട പരുക്കൻ ലുക്കിൽ മെഗാസ്റ്റാർ

Thursday 28 August 2025 11:51 AM IST

മഹാനടൻ മമ്മൂട്ടി സമ്പൂർണ രോഗമുക്തനായി പിറന്നാൾ ദിനമായ സെപ്തംബർ ഏഴിന് പൊതുവേദിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പാേഴിതാ മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി പുതിയ മമ്മൂട്ടി ചിത്രം 'കളങ്കാവലി'ന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. കുറേ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് മമ്മൂട്ടി വീണ്ടും തിരിച്ചെത്തുന്നത്.

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. വമ്പൻ താരനിരയോടെ ഒരു കിടിലൻ ത്രില്ലറാണ് സംവിധായകൻ വാഗ്ദാനം ചെയ്യുന്നത്. 50 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ മമ്മൂട്ടി പരുക്കനായ ഒരു വില്ലൻ കഥാപാത്രമായിരിക്കുമെന്ന സൂചനകളാണ് നൽകുന്നത്. വിനായകന്‍, അസീസ് നെടുമങ്ങാട്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ താരങ്ങളേയും ടീസറിൽ കാണാം. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റും ഉടൻ പുറത്ത് വരുമെന്നാണ് റിപ്പോർട്ടുകൾ.

ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസാണ് കളങ്കാവല്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം: ഫൈസല്‍ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റര്‍: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്, പിആര്‍ഒ: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.