ബിജെപി നേതാവിനെ ലൈംഗിക പീഡനത്തിനിരയാക്കി; യൂട്യൂബർ അറസ്റ്റിൽ
Thursday 28 August 2025 3:46 PM IST
മലപ്പുറം: ബി ജെ പി വനിതാ നേതാവിനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ യുട്യൂബർ അറസ്റ്റിൽ. കൂരാട് സ്വദേശി സുബൈറുദ്ദീൻ ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. ജൂലായ് പത്തിന് വൈകുന്നേരമാണ് സംഭവമുണ്ടായത്.
സംഭവം നടക്കുമ്പോൾ പരാതിക്കാരിയായ യുവതിയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ സുബൈറുദ്ദീൻ ഇവരെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ ഇയാൾ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു.