കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ഓണാഘോഷം
Friday 29 August 2025 12:44 AM IST
തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിൽ ഓണാഘോഷം നടത്തി. കവി ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുത്തു. ലോകത്തിലുള്ള ആരും അനാഥരല്ലെന്നും ഭൂമിയാകുന്ന മാതാവ് എല്ലാവരുടെയും അമ്മയാണെന്നും അതിനാൽ എല്ലാവരും വലിപ്പ - ചെറുപ്പചിന്ത വെടിഞ്ഞ് പരസ്പര സ്‌നേഹത്തോടും ഐക്യത്തോടുകൂടി ജീവിക്കണമെന്നും ശ്രീകുമാരൻ തമ്പി തന്റെ ഓണ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. തുടർന്ന് കുട്ടികളുടെ ഓണപ്പാട്ടുകൾ നടന്നു. സ്‌കൂൾ മാനേജിംഗ് ഡയറക്ടർ ആർ. കെ. ദാസ്, ഡയറക്ടർ സുധാ ദാസ്, സി. ഇ.ഒ രാമചന്ദ്രൻ, സി.ഒ.ഒ അരവിന്ദ്, പ്രിൻസിപ്പൽ സജി വർഗീസ്, വൈസ് പ്രിൻസിപ്പൽ രശ്മി വേണുഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.