മമ്മൂട്ടിയുടെ ആ നോട്ടം കളങ്കാവൽ ടീസർ

Friday 29 August 2025 6:00 AM IST

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവൽ ടീസർ പുറത്തിറങ്ങി. 50 സെക്കന്റ് മാത്രമുള്ള ടീസറിലെ മമ്മൂട്ടിയുടെ നോട്ടം കണ്ടാൽ തന്നെ അറിയും വരാനിരിക്കുന്നത് കൊടും വില്ലൻ ആണെന്ന്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ലോക എന്ന ചിത്രത്തിനൊപ്പം തിയേറ്ററിൽ ആണ് കളങ്കാവൽ ടീസർ റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥും നിർണായക വേഷത്തിൽ എത്തുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. വേഫെറർ ഫിലിംസ് വിതരണം. പി.ആർ.ഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.