മാത്യു തോമസും ദേവിക സഞ്ജയും, സുഖമാണോ സുഖമാണ് ഫസ്റ്റ് ലുക്ക്

Friday 29 August 2025 6:00 AM IST

യുവ താരങ്ങളായ മാത്യു തോമസും ദേവിക സഞ്ജയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് സുഖമാണോ സുഖമാണ് എന്ന് പേരിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപിയുടെയും മഞ്ജുവാര്യരുടെയും സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. നവാഗതനായ അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്നു. ജഗദീഷ്, സ്‌ഫടികം ജോർജ്, കുടശ്ശനാട്‌ കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഛായാഗ്രഹണം ടോബിൻ തോമസ്, എഡിറ്റർ : അപ്പു ഭട്ടതിരി, സംഗീതം : നിപിൻ ബെസെന്റ്, ഹെഡ് ഓഫ് പ്രൊഡക്ഷൻസ് : രാകേന്ത് പൈ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു പി. കെ, സൗണ്ട് ഡിസൈൻ : കിഷൻ സപ്ത, സൗണ്ട് മിക്സിങ് : ഹരി പിഷാരടി, ആർട്ട് ഡയറക്ടർ : ബോബൻ കിഷോർ, ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ ആണ് നിർമ്മാണം.കോ പ്രൊഡ്യൂസർ ഗരിമ വോഹ്ര, ഓവർസീസ് വിതരണാവകാശം പ്ലോട്ട് പിക്ചേഴ്സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി .ആർ .ഒ : പ്രതീഷ് ശേഖർ.