ദുർഗ കൃഷ്ണ‌യുടെ നിറവയറിൽ അർജുന്റെ സ്നേഹചുംബനം

Friday 29 August 2025 6:57 AM IST

അമ്മയാവാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം ദുർഗകൃഷ്ണ. അത്തം ദിനാശംസ നേർന്നു ഭർത്താവ് അർജുന്റെയും ദുർഗ കൃഷ്ണയുടെയും നിരവധി ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജൂൺ മാസത്തിൽ ആണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന വിശേഷം ദുർഗ ആരാധകരെ അറിയിച്ചത്. നിർമ്മാതാവും ബിസിനസുകാരനുമായ അർജുനുമായി 2021 ഏപ്രിൽ 5ന് ആയിരുന്നു ദുർഗയുടെ വിവാഹം. വിമാനം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്ന ദുർഗ കൃഷ്ണ മികച്ച നർത്തകി കൂടിയാണ്. വിവാഹശേഷവും ദുർഗ സിനിമയിൽ സജീവമാണ്. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ, ഒരു അന്വേഷണത്തിന്റെ തുടക്കം എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.