മഹാത്മ അയ്യങ്കാളിയെ അനുസ്മരിച്ചു

Thursday 28 August 2025 8:59 PM IST

കാഞ്ഞങ്ങാട്: അയ്യങ്കാളി സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥാലയം ആൻഡ് വായനശാലയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി സമുചിതമായി ആഘോഷിച്ചു. അയ്യങ്കാളി സാംസ്‌കാരികകേന്ദ്രത്തിൽ സമുദായസംഘം പ്രസിഡന്റ് കെ.സഞ്ജീവൻ അദ്ധ്യക്ഷത വഹിച്ചു . അയ്യങ്കാളിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന ,എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരസമർപ്പണം, അയ്യങ്കാളി അനുസ്മരണ പ്രഭാഷണം എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. എം. രവിചന്ദ്രൻ ,എം.കൃഷ്ണൻ, രഘുനാഥൻ കാവൂട്ടൻ, രജനി ടീച്ചർ എന്നിവർ സംസാരിച്ചു. മധുര വിതരണവും നടത്തി . സെക്രട്ടറി പ്രജിത് കുമാർ സ്വാഗതവും ശ്രീനിമോൻ നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലാആശുപത്രിയുമായി സഹകരിച്ച് സാംസ്‌കാരിക കേന്ദ്രം പ്രവർത്തകർ രക്തദാനക്യാമ്പ് നടത്തി. ക്യാമ്പ് ജോയിന്റ് സെക്രട്ടറി ജയമോഹൻ ഉദ്ഘാടനം ചെയ്തു.