അരിയിട്ടപാറയിൽ ചിത്രകലാക്യാമ്പ്
ചീമേനി:ചരിത്ര ശേഷിപ്പുകൾ നിറഞ്ഞതും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ ചീമേനി അരിയിട്ടപാറയിൽ ചിത്രകാർ കേരള സംഘടിപ്പിക്കുന്ന പള്ളം ഏകദിന ചിത്രകലാ ക്യാമ്പ് ആഗസ്റ്റ് മുപ്പതിന് നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ള നാൽപതോളം ചിത്രകാരന്മാർ ക്യാമ്പിൽ പങ്കെടുക്കാനെത്തും.രാവിലെ പത്തു മുതൽ നാലു വരെ നടക്കുന്ന ക്യാമ്പിൽ അരിയിട്ടപാറയിലെ ജല സമൃദ്ധിയുംകൊത്തു ചിത്രങ്ങളും, ജൈവ വൈവിധ്യങ്ങളും ചിത്രകാരന്മാരുടെ കാൻവാസിൽ നിറയും. സിനിമ സംവിധായകൻ മനോജ് കാന ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂരാണ് ക്യാമ്പ് ഡയരക്ടർ. പരിസ്ഥിതി ഫോട്ടോഗ്രാഫർ ജലയഷ് പാടിച്ചാൽ ക്യാമ്പ് കോർഡിനേറ്ററാണ്. പരിസ്ഥിതി ലോല പ്രദേശമായ അരിയിട്ടപാറ സംരക്ഷിക്കുന്നതിനായി വള്ളിപ്പിലാവ് യുവധാര ആർട്ട്സ് ആന്റ് സ്‌പോട്സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ചിത്രകാർ കേരള ചിത്രകലാക്യാമ്പ് നടത്തുന്നത്.