അങ്കണവാടി മന്ദിരോദ്ഘാടനം

Friday 29 August 2025 1:00 AM IST

മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 22ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച മാറനല്ലൂർ പഞ്ചായത്തിലെ മഞ്ഞറമൂല അങ്കണവാടി മന്ദിരം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ സ്വാഗതം പറഞ്ഞു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ.അജയഘോഷ്,ജനപ്രതിനിധികളായ സജിന കുമാർ,ശാന്ത പ്രഭാകരൻ എസ്.പ്രേമവല്ലി,ഡീന,ജയലക്ഷ്മി.ആർ,അജികുമാർ.ഡി.ആർ, രജിത് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.