വാതകശ്മശാനം ഉദ്ഘാടനം ഇന്ന്

Thursday 28 August 2025 9:06 PM IST

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ എരിക്കുളത്ത് നിർമ്മാണം പൂർത്തിയായ സ്മൃതിതീരം വാതക ശ്മാശാനം ഇന്ന് രാവിലെ 9 30ന് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്തും മടിക്കൈ പഞ്ചായത്തും ചേർന്ന് 92 ലക്ഷം രൂപ ചിലവിട്ടാണ് ശ്മശാനം പൂർത്തിയാക്കിയത്. എരിക്കുളത്തെ നിലവിലുള്ള പൊതു ശ്മശാനത്തോട് ചേർന്ന് ഒരു ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വാതക ശ്മശാനം. ഒരു ലക്ഷത്തോളം രൂപമുടക്കി പൂന്തോട്ടത്തിന്റെ നിർമ്മാണവും ഗ്രാമപഞ്ചായത്ത് പൂർത്തീകരിക്കും.പഞ്ചായത്തിൽ മറ്റെങ്ങും പൊതുശ്മശാനം ഇല്ലാത്തതിനാൽ മൃതദേഹം സംസ്കരിക്കുന്നതിനായി വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.പഞ്ചായത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായുള്ള എരിക്കുളത്തെ വാതകശ്മശാനം യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.