റവന്യു ഇൻസ്പെക്ടറെ നിയമിക്കണം
കാഞ്ഞങ്ങാട്: പഞ്ചായത്തുകളിൽ റവന്യു ഇൻസ്‌പെക്ടർ തസ്തിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള ലോക്കൽ സെൽഫ് ഗവ.എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.വ്യാപാരഭവനിൽ കെ.പി.സി.സി സെക്രട്ടറി എം.അസൈനാർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് വി.ദീപമോൾ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.എൻ.സിന്ധു, കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി രാജീവ്, സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷഫീഖ് എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ കെ.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.ദീപമോൾ (പ്രസിഡന്റ്), എസ്.എൻ.സിന്ധു (സെക്രട്ടറി), പി.അബ്ദുൾ ബഷീർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.