വാഴൂർ സോമൻ അനുസ്മരണം

Friday 29 August 2025 12:14 AM IST

കട്ടപ്പന: സി.പി.ഐ അയ്യപ്പൻകോവിൽ ലോക്കൽ കമ്മിറ്റി വാഴൂർ സോമൻ അനുസ്മരണ സർവ്വകക്ഷി യോഗം നടത്തി. സി.പി.ഐ ചപ്പാത്ത് ലോക്കൽ സെക്രട്ടറി പി.ഗോപി അനുസ്മരണ സന്ദേശം നൽകി. നിഷ വിനോജ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി, ട്രേഡ് യൂണിയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി ഷാജി മാത്യു, മനു കെ ജോൺ, എ.എൽ ബാബു, രാജേന്ദ്രൻ മാരിയിൽ, ഷാജി പി ജോസഫ്, സി.ജെ സ്റ്റീഫൻ, ജോമോൻ വെട്ടിക്കാലയിൽ, സബിത ബിനു, ഷൈമോൾ രാജൻ, പി.ജെ സത്യപാലൻ എന്നിവർ സംസാരിച്ചു.