ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം
Friday 29 August 2025 7:16 AM IST
അമ്പലപ്പുഴ: അമ്പലപ്പുഴ അടിമന ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു. മൂന്ന് കാണിക്ക വഞ്ചികൾ കുത്തിതുറന്ന് പതിനായിരത്തോളം രൂപ കവർന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഇന്നലെ പുലർച്ചെ ക്ഷേത്രം ജീവനക്കാർ എത്തിയപ്പോഴാണ് കാണിക്കവഞ്ചി തുറന്നിട്ടിരിക്കുന്നതും ഓഫീസിന്റെയും സ്റ്റോറിന്റെയും താഴ് തകർത്ത നിലയിലും കണ്ടത്. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.