ആര്യക്കര ക്ഷേത്രത്തിൽ വിനായക ചതുർത്ഥി

Friday 29 August 2025 7:24 AM IST

മുഹമ്മ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് മുഹമ്മ ആര്യക്കര ദേവീക്ഷേത്രത്തിൽ വിശേഷ പൂജകൾ നടന്നു. ക്ഷേത്ര മേൽശാന്തി ബിജു കല്ലറയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾ നാടിനെ ഭക്തി പ്രഭയിലാഴ്ത്തി. മഹാഗണപതി ഹോമവും തുടർന്ന് അന്നദാനവും നടന്നു. ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, സെക്രട്ടറി സി.എ.കുഞ്ഞുമോൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കായിപ്പുറം പുജവെളി മഹാവിഷ്ണു ക്ഷേത്രത്തിലും വിനായക ചതുർത്ഥിയോടനുബന്ധിച്ച പ്രത്യേക പൂജകൾ നടന്നു. മേൽശാന്തി അനിൽ അമ്പാടി കാർമ്മികത്വം വഹിച്ചു.