ഡോ. കെ.ടി. രാമവർമ്മ അനുസ്മരണം
Friday 29 August 2025 12:00 AM IST
തൃശൂർ: സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരനും ബഹുഭാഷാ പണ്ഡിതനുമായിരുന്ന ഡോ. കെ.ടി. രാമവർമ്മയുടെ 32-ാം ചരമവാർഷിക അനുസ്മരണം അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. തേറമ്പിലും രാമവർമ്മയുടെ പത്‌നി മനോരമ തമ്പുരാട്ടിയും ചേർന്ന് ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് ഡോ. പി.എൻ. വിജയകുമാർ അദ്ധ്യക്ഷനായി. ഡോ. പി.എൻ. ഗണേഷ്, ഡോ. ജോർജ് എസ്. പോൾ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ബേബി മൂക്കൻ, പ്രൊഫ. വി.എ. വർഗീസ്, നന്ദകുമാർ ആലത്ത്, ഫ്രാൻസിസ് കോടങ്കണ്ടത്ത്, ഉഷ തമ്പുരാട്ടി, ശോഭന വർമ്മ, പി.എം.എ. ഷെറീഫ് എന്നിവർ പ്രസംഗിച്ചു.