ഡി.സി.സി ഓഫീസിൽ അയ്യങ്കാളി ജന്മദിനാഘോഷം

Friday 29 August 2025 12:00 AM IST
ജില്ലാ ഭാരതീയ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ നടത്തിയ മഹാത്മാ അയ്യങ്കാളി ജന്മദിനാഘോഷം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: നവോത്ഥാനത്തിന്റെ വിത്തുപാകി കേരളത്തെ സാമൂഹിക പുരോഗതിയിലേക്ക് കൈപിടിച്ച് നടത്തിയ മഹാ വ്യക്തിത്വമാണ് അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. ഇന്നലെകളിൽ ഉണ്ടായിരുന്ന വിവേചനങ്ങൾ പൂർണമായും ഒഴിഞ്ഞിട്ടില്ല. പല മേഖലകളിലും ഇപ്പോഴും തുടരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. ജില്ലാ ഭാരതീയ ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ മഹാത്മാ അയ്യങ്കാളിയുടെ 162ാമത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് ഐത്താടൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി ചന്ദ്രമോഹൻ, കെ.കെ ബാബു, സിജോ കടവിൽ, സുനിൽ ലാലൂർ, ഇ.എസ്. ബൈജു,എം.കെ രാജേഷ് കുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.