പ്രവാസികളെ സംരക്ഷിക്കണം

Friday 29 August 2025 12:02 AM IST

തൃശൂർ: പ്രവാസികളുടെ സംഭാവനയാണ് ഇന്ന് കാണുന്ന കേരളമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. ആതിനാൽ തിരികെ എത്തുന്ന പ്രവാസികളെ സംരക്ഷിക്കണം. അവരുടെ സംഭാവനകൾ കണക്കിലെടുത്തത് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. കേരള പ്രവാസി സംഘം സംസ്ഥാന സ്‌പെഷ്യൽ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വളരെ അപകടകരമായ നിലയിലാണ് ലോകത്തിന്റെ സ്ഥിതി.നമ്മൾ അതിന്റെ ഇരയാകാൻ പോകുകയാണ്. ആയുധ വിൽപനയിലൂടെ ലോകത്തെ നശിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. അധിക ചുങ്കം അടിച്ചേൽപ്പിച്ച് അമേരിക്ക ഇന്ത്യയെ ഭയപെടുത്താൻ ശ്രമിക്കുകയാണ്. കയറ്റുമതിക്ക് 50ശതമാനം അധികക്കയറ്റുമതി നികുതി ഏർപ്പെടുത്തിയപ്പോൾ നമ്മുടെ കാർഷിക മേഖല വലിയ തകർച്ച നേരിടുമെന്നും അദ്ദേഹം പറഞ്ഞു.