മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു
Friday 29 August 2025 12:03 AM IST
തൃശൂർ: ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കൗൺസിലർ കെ.ജി.നിജി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഭീം ജയരാജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, എസ്.സി മോർച്ച സംസ്ഥാന ഐ.ടി സെൽ കൺവീനർ ശ്രീജിത്ത്,എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി ശരത് മൂത്തേടത്ത് എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റുമാരായ പൂർണിമ സുരേഷ്, സൗമ്യ സലേഷ്, വിജയൻ മേപ്പറത്ത്, പ്രസാദ് .എൻ, രാധിക.എൻ.വി, രതീഷ് കടവിൽ എന്നിവർ പങ്കെടുത്തു.