' മൂന്ന് മിനിട്ടിൽ എന്തൊക്കെ വൃത്തികേട് കാണിക്കാമോ അതെല്ലാം എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചെയ്തു, മാക്സി വലിച്ചുയർത്തിയപ്പോൾ അയാളുടെ കൈയിൽ കടിച്ചു'
മലപ്പുറം: മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിനെ യുട്യൂബർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുട്യൂബർ കൂരാട് സ്വദേശി സുബൈറുദ്ദീൻ ആണ് വണ്ടൂർ പൊലീസിന്റെ പിടിയിലായത്. ജൂലായ് പത്തിന് വൈകുന്നേരമാണ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായത്.
അടുക്കളയിൽ ജോലി ചെയ്തു കൊണ്ടു നിൽക്കുന്നതിനിടെയാണ് ഇയാൾ വീട്ടിലെക്ക് കയറി വന്നതെന്ന് യുവതി പറയുന്നു. മകളാണ് വാതിൽ തുറന്നു കൊടുത്തത്. അയാൾ നേരെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി വരികയായിരുന്നു. മൂന്നു മിനിട്ടിൽ ഒരു സ്ത്രീയോട് എന്തൊക്കെ വൃത്തികേട് കാണിക്കാൻ പറ്റുമോ അയാൾ അതെല്ലാം എന്റെ സ്വകാര്യ ഭാഗങ്ങളിൽ ചെയ്തു. ഞാൻ ധരിച്ചിരുന്ന മാക്സി വലിച്ചുയർത്താൻ ശ്രമിച്ചപ്പോൾ അയാളുടെ കൈയിൽ കടിച്ചു. അതിന് ശേഷം ലൈംഗികാതിക്രമം സഹിക്കവയ്യാതെ ഞാൻ ഉറക്കെ മോളെ വിളിച്ചു. മോള് ഓടി വതോടെയാണ് അയാളെന്നെ വിട്ടതെന്ന് യുവതി പറയുന്നു.
ഇത് പുറത്ത് പറഞ്ഞാൻ നിന്നെ നാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് അയാൾ വീട് വിട്ട് പോയത്. എന്റെ വിഡിയോ മോശമായി ഫേസ്ബുക്കിലും യൂട്യൂബിലും അപ്‌ലോഡ് ചെയ്തു. ഞാൻ ലഹരിക്കടിമയാണെന്നും, കഞ്ചാവ് വില്പനക്കാരിയാണെന്നും ചിത്രീകരിച്ചാണ് ഇയാൾ കുറിപ്പുകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ്ചെയ്തിരിക്കുന്നത്. ഭർത്താവ് ഗൾഫിലുള്ള പല സ്ത്രീകൾക്കും ഇയാളൊരു ശല്യമായി മാറിയിരിക്കുകയാണ്. ആരും ഈ പീഡന വിവരങ്ങൾ പുറത്ത് പറയാൻ മടിക്കുന്നത് കൊണ്ടാണ് ഇവൻ രക്ഷപ്പെട്ട് പോകുന്നതെന്നും പരാതിയിൽ പറയുന്നു.
വീട്ടിൽ അതിക്രമിച്ചുകയറിയ സുബൈറുദ്ദീൻ ഇവരെ മാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. കൂടാതെ ഇയാൾ ഫോണിലൂടെ നിരന്തരം ശല്യം ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു.