ലിറ്റിൽ കമാൻഡോസ് ക്യാമ്പ് തുടങ്ങി
Friday 29 August 2025 11:43 PM IST
മുഹമ്മ: എ.ബി വിലാസം എച്ച്.എസ്.എസിൽ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ ഓണം ക്യാമ്പ് " ലിറ്റിൽ കമാൻഡോസ് ' തുടങ്ങി. 30 ന് സമാപിക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. മുഹമ്മ പൊലീസ് സ്റ്റേഷൻ എസ്.ഐ എ.റിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ, എ.എസ്.ഐമാരായ ഇൻസാർ പറമ്പൻ, ശ്രീലത വിനോദ്, അദ്ധ്യാപകരായ പി.ആർ.അശ്വതി, ബി.ബിബിൻ എന്നിവർ സംസാരിച്ചു.