എൻ‌.സി‌.സി കേഡറ്റുകളുടെ സെയിലിംഗ്

Friday 29 August 2025 1:44 AM IST

ആലപ്പുഴ; എൻ‌.സി‌.സി കേഡറ്റുകളുടെ കൊല്ലം ഗ്രൂപ്പിലെ 3-ാം കേരള നേവൽ യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ ക്യാപ്റ്റൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 21 ന് ആരംഭിച്ച 10 ദിവസത്തെ സെയിലിംഗ് പര്യവേഷണം തുടരുന്നു. മൂന്ന് ഡി‌.കെ വേലർ ബോട്ടുകൾ, രണ്ട് റെസ്‌ക്യൂ ബോട്ടുകൾ, ഒരു ശിക്കാര ബോട്ട് എന്നിവയിൽ 65 കേഡറ്റുകളും ജീവനക്കാരും അടങ്ങുന്നതാണ് പര്യവേഷണ സംഘം. കുമാരോടിയിൽ മഹാകവി കുമാരനാശാന്റെ പ്രതിമ വൃത്തിയാക്കി സംഘം ശുചീകരണ ഡ്രൈവ് നടത്തി. തുടർന്ന് കവിതാ പാരായണവും നടത്തി. പുന്നമടയിൽ പ്രാദേശിക സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി "ജലം സംരക്ഷിക്കുക" എന്ന വിഷയത്തിൽ നാടകം അവതരിപ്പിച്ചു.