'ചങ്ങാതിക്കും പൊന്നോണം '
Thursday 28 August 2025 11:48 PM IST
കുട്ടനാട് : വേറിട്ട ഓണാഘോഷം സംഘടിപ്പിച്ച് പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. ചങ്ങാതിക്കും പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചിട്ടുള്ള ആഘോഷത്തിനായി കെ.സി.എസ്.എൽ വിൻസെന്റ് ഡി പോൾ സംഘടനകളുടെ നേതൃത്വത്തിൽ കുട്ടികളും അദ്ധ്യാപകരും ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ശേഖരിച്ചു. അവ അർഹരായ സഹപാഠികളുടെ വീടുകളിൽ എത്തിച്ചു നല്കും. പലവിധ കാരണങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഓണത്തിന്റെ നിറം മങ്ങരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാൻ തയ്യാറായതെന്ന് ഹെഡ്മിസ്ട്രസ് ആശ സെബാസ്റ്റ്യൻ പറഞ്ഞു.