അഷ്ടദ്രവ്യ മഹാഗണപതി ഹോമം

Friday 29 August 2025 12:49 AM IST

മാവേലിക്കര : പടിഞ്ഞാറേനട ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രം മേൽശാന്തി പ്രസന്നൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. ക്ഷേത്രം പ്രസിഡന്റ് പഞ്ചവടി വേണു, സുരേഷ്കുമാർ, ബിജു കോയിക്കൽ, പ്രകാശ് കല്ലേലിൽ, ഗോപിനാഥ്, രഘു സൂര്യ, രമേശ്കുമാർ, ജയൻ, ബിനു ഉണ്ണിത്താൻ, ലളിത രവീന്ദ്രനാഥ്, രാജശേഖരൻ, സുരേഷ്, ജയൻ, ഉമേഷ് എന്നിവർ നേതൃത്വം നൽകി.