ഓണക്കിറ്റ് വിതരണം
Thursday 28 August 2025 11:50 PM IST
ആലപ്പുഴ : നഗരസഭ അതിദരിദ്രർക്ക് മാസം തോറും നൽകിവരുന്ന ഭക്ഷ്യക്കിറ്റ് ഇത്തവണ ഓണക്കിറ്റും ഓണസമ്മാനവുമായി വിതരണം ചെയ്തു.
നഗരസഭ ശതാബ്ദി മന്ദിരത്തിൽ സംഘടിപ്പിച്ച വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്. കവിത, ആർ.വിനീത, കൗൺസിലർ ക്ലാരമ്മ പീറ്റർ, പ്രൊജക്ട് ഓഫീസർ അമ്പിളി, കോ ഓർഡിനേറ്റർ സ്മിത, കുടുംബശ്രീ ചെയർപേഴ്സൺ സോഫിയ അഗസ്‌റ്റ്യൻ എന്നിവർ സംസാരിച്ചു.