ദേശീയ നേത്രദാന പക്ഷാചരണം

Friday 29 August 2025 1:50 AM IST

മാവേലിക്കര- ജില്ലാ ആശുപത്രിയിൽ ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ബോധവത്കരണം സംഘടിപ്പിച്ചു. നൂറനാട് സിമറ്റ് നഴ്സിംഗ് കോളേജിന്റെ സഹകരണത്തോടെ ലഘുനാടകവും ക്ലാസ്സും പോസ്റ്റർ പ്രദർശനവും നടന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ സ്വാഗതം പറഞ്ഞു. ഡോ.ശശികുമാർ ഉദ്ഘാടനം ചെയ്തു. നേത്ര രോഗ വിഭാഗം ഡോക്ടർ അനിത ബിനു നേത്രദാന പ്രതിജ്ഞചൊല്ലിക്കൊടുത്തു. സീനിയർ ഒപ്റ്റോമെട്രിസ്റ്റ് ഫ്ലോറ ഷീജ വിഷയാവതരണം നടത്തി. ഒപ്റ്റോമെട്രിസ്റ്റ് ജിഷ, നഴ്സിംഗ് സൂപ്രണ്ട് സിന്ധു, അനിത, മീനു തുടങ്ങിയവർ നേതൃത്വം നൽകി. നഴ്സിംഗ് സൂപ്രണ്ട് രമാദേവി നന്ദി പറഞ്ഞു.