അനുസ്മരണ സമ്മേളനം

Friday 29 August 2025 1:57 AM IST

തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിച്ച വാഴൂർ സോമൻ എം.എൽ.എ,ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫോറം ജില്ലാ ട്രഷറർ കരമന മുരുകൻ എന്നിവരുടെ അനുസ്മരണ സമ്മേളനം സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം അഡ്വ.കെ.ആർ.രാജൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് തിരുപുറം ബാബു സുരേഷ് അദ്ധ്യക്ഷത വഹിച്ചു.എൻ.സിപി (എസ്) ദേശീയ സെക്രട്ടറി ആർ.സതീഷ് കുമാർ,സംസ്ഥാന സെക്രട്ടറി ഇടക്കുന്നിൽ മുരളി,എൻ.സി.പി (എസ്) മൈനോറിറ്റീസ് വിഭാഗം ദേശീയ ജനറൽ സെക്രട്ടറി അഗസ്തി പുത്രൻ എന്നിവർ പങ്കെടുത്തു.