അനുമോദന സമ്മേളനം

Friday 29 August 2025 12:10 AM IST

കൃഷ്ണപുരം: എക്സ് സർവീസ് മെൻ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും വിമുക്തഭട ക്ഷേമ കോർപ്പറേഷൻ സ്റ്റേറ്റ് ഡയറക്ടർ ബോർഡ് മെമ്പറും ഡി.സി.സി മെമ്പറും കോൺഗ്രസ് നേതാവുമായ അജിനി അപ്പുക്കുട്ടൻ പിള്ളയെ കോൺഗ്രസ് കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. നോർത്ത് മണ്ഡലം പ്രസിഡന്റ് കെ നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കെ.പി.സി.സി സെക്രട്ടറി എൻ.രവി ഉദ്ഘാടനo ചെയ്തു. സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി മുഖ്യപ്രഭാഷണം നടത്തി. കെ.പത്മകുമാർ, എം.നദീർ, നവാസ് വലിയവീട്ടിൽ, കോശി കെ.ഡാനിയൽ, ചന്ദ്രിക ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു