കെ.കെ.പുരുഷോത്തമൻ
Friday 29 August 2025 12:20 AM IST
എരമല്ലൂർ : കെ.പി.എം.എസ് രക്ഷാധികാരി എരമല്ലൂർ കണ്ണാട്ട് കെ.കെ.പുരുഷോത്തമൻ (കെ.കെ.പി, 72) നിര്യാതനായി അഭിവക്ത കെ.പി.എം.എസിന്റെ സംഘടനാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, പട്ടികജാതി -വർഗ സംയുക്ത സമിതി സംസ്ഥാന കൺവീനർ, അയ്യൻകാളി മെമ്മോറിയൽ പീപ്പിൾസ് ട്രസ്റ്റ് ഡയറക്ടർ ബോർഡ് മെമ്പർ, സംസ്ഥാന പട്ടികജാതി ഉപദേശകസമിതി അംഗം , എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ആർ.എസ്.പി. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ : രാധ.