ആശങ്കയായി ഓണവിപണിയിൽ മഴനിഴൽ

Friday 29 August 2025 12:37 AM IST

തൃശൂർ : ഓണവിപണിയിൽ കരിനിഴൽ വീഴ്ത്തി കനത്ത മഴ. കഴിഞ്ഞദിവസം മുതൽ പെയ്ത കനത്ത മഴ ഓണവിപണി ലക്ഷ്യമിട്ട് ഇറങ്ങിയവർക്ക് ആശങ്ക സൃഷ്ടിച്ചു. ഇന്നലെ പകൽ മുഴുവൻ ശക്തമായ മഴയായിരുന്നു. വഴിയോര കച്ചവടക്കാരെ സംബന്ധിച്ച് മഴ ദുരിതമായി. വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലും മറ്റും തറവാടക നൽകി ഓണത്തിന് കച്ചവടം നടത്താനെത്തിയവർ നിരാശയിലായി. ഓണത്തിന് മുമ്പുള്ള ശനി, ഞായർ ദിവസങ്ങളിലാണ് ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസങ്ങൾ. മഴ തുടരുമെന്ന മുന്നറിയിപ്പ് പ്രതീക്ഷകൾ കെടുത്തുകയാണ്.

പൂവിപണി തകർന്നു

കനത്ത മഴ പൂവിപണിയെ തകർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് ഇത്തവണ പൂവിപണിയിൽ ഉണ്ടായത്. എന്നാൽ കഴിഞ്ഞദിവസം മുതൽ മഴ ആരംഭിച്ചതോടെ കച്ചവടം പത്തിലൊന്നായി കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ പൂവിന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കയറി. കച്ചവടം ആരംഭിച്ച ഉടനെ നിറുത്തേണ്ട സാഹചര്യമാണുണ്ടായത്. മൊത്തക്കച്ചവടക്കാർ രണ്ട് ദിവസത്തിനുള്ളിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്നും പറയുന്നു. മഴ ശക്തമായതോടെ സ്‌കൂളിലും കോളേജിലും സ്വകാര്യ സ്ഥാപനങ്ങളിലടക്കം പൂക്കളങ്ങൾ ഉപേക്ഷിച്ചു പലരും. വെള്ള ജമന്തിക്ക് 500 രൂപ വരെയെത്തിയിട്ടുണ്ട്. ചെണ്ടു മല്ലി 250, അരളി 250 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില. അതേ സമയം വാടാർ മല്ലിയുടെ വില തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞു.

ഓ​ണം​ ​പെ​രു​വ​ഴി​യി​ലാ​കു​മോ...

തൃ​ശൂ​ർ​:​ ​ര​ണ്ട് ​ദി​വ​സം​ ​വെ​യി​ൽ​ ​കി​ട്ടി​യി​ട്ടും​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​കു​ഴി​ക​ൾ​ ​മൂ​ടാ​ൻ​ ​വേ​ണ്ട​ ​വി​ധ​ത്തി​ൽ​ ​ടാ​റിം​ഗ് ​ന​ട​ത്താ​ത്ത​ ​ടോ​ൾ​ ​ക​മ്പ​നി​യു​ടെ​ ​ന​ട​പ​ടി​ക്കെ​തി​രെ​ ​വീ​ണ്ടും​ ​പ്ര​തി​ഷേ​ധം.​ ​സ​ർ​വീ​സ് ​റോ​ഡു​ക​ൾ​ ​ടാ​റിം​ഗ് ​ന​ട​ത്തി​ ​സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ക​ ​മാ​ത്ര​മാ​ണ് ​കു​രു​ക്ക​ഴി​ക്കാ​നു​ള്ള​ ​ഏ​ക​ ​മാ​ർ​ഗം.​ ​ഇ​തി​നു​ള്ള​ ​അ​വ​സ​രം​ ​ര​ണ്ട് ​ദി​വ​സ​മു​ണ്ടാ​യി​ട്ടും​ ​അ​വി​ടെ​യും​ ​ഇ​വി​ടെ​യും​ ​ടാ​റിം​ഗ് ​ന​ട​ത്തി​ ​കോ​ട​തി​യെ​യും​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ക​രാ​ർ​ ​ക​മ്പ​നി​ ​ചെ​യ്ത​തെ​ന്ന് ​വി​വി​ധ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​വ്യ​ക്ത​മാ​ക്കി.

ക​ള​ക്ട​ർ​ ​അ​ർ​ജു​ൻ​ ​പാ​ണ്ഡ്യ​ൻ​ ​കു​രു​ക്ക് ​നേ​രി​ട്ട് ​അ​നു​ഭ​വി​ച്ച​തോ​ടെ​യാ​ണ് ​വീ​ണ്ടും​ ​ച​ർ​ച്ച​യാ​യി​രി​ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​കു​രു​ക്കി​ൽ​ ​ക​ള​ക്ട​റും​ ​ഉ​ദ്യോ​ഗ​സ്ഥ​ ​സം​ഘ​വും​ ​കു​രു​ങ്ങി​യി​രു​ന്നു.​ ​അ​ടി​പ്പാ​ത​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​സ​ർ​വീ​സ് ​റോ​ഡു​ക​ൾ​ ​മു​ഴു​വ​ൻ​ ​ത​ക​ർ​ന്ന​ ​നി​ല​യി​ലാ​ണ്.​ ​മ​ഴ​ ​കൂ​ടി​ ​പെ​യ്ത​തോ​ടെ​ ​കു​ഴി​ക​ൾ​ ​കൂ​ടി.​ ​ഇ​തോ​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സു​ഗ​മ​മാ​യി​ ​പോ​കാ​നാ​കു​ന്നി​ല്ല.​ ​ഇ​തി​നി​ടെ​ ​ഇ​ട​യ്ക്ക് ​പാ​റ​പ്പൊ​ടി​യും​ ​മെ​റ്റ​ലും​ ​കൊ​ണ്ടി​ട്ട് ​കു​ഴി​ക​ൾ​ ​മൂ​ടാ​ൻ​ ​ശ്ര​മി​ച്ച​തും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി.​ ​ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ​ ​നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്ന​തി​നാ​ൽ​ ​കു​രു​ക്ക് ​മു​റു​കു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​ഇ​തി​ന് ​എ​ന്താ​ണ് ​പ​രി​ഹാ​ര​മെ​ന്ന് ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ക്കും​ ​മ​റു​പ​ടി​യി​ല്ല.​ ​വാ​ഹ​ന​ങ്ങ​ൾ​ ​തി​രി​ച്ചു​വി​ട്ട് ​കു​രു​ക്ക് ​പ​രി​ഹ​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളും​ ​പാ​ളു​ക​യാ​ണ്.

വലിയ തകർച്ചയാണ് രണ്ട് ദിവസത്തിനുള്ളിൽ സംഭവിച്ചത്. ഇനി ഇതിൽ നിന്ന് കരകയറാനുള്ള സാദ്ധ്യത കുറവാണ്. ചെറുകിട കച്ചവടക്കാർ പിൻവലിഞ്ഞു.

ജഗജീവൻ യവനിക, ജില്ലാ പ്രസിഡന്റ് ഓൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോ.