ഗൗർ ബംഗ സർവകലാശാല വി.സിയെ പുറത്താക്കി
Friday 29 August 2025 12:41 AM IST
കൊൽക്കത്ത: ബംഗാൾ ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പ്രഫ. പബിത്ര ചതോപാധ്യായയെ ചാൻസലർ കൂടിയായ ഗവർണർ ഡോ.സി.വി.ആനന്ദ ബോസ് പുറത്താക്കി.അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.ഈ മാസം 25ന് നടത്താൻ നിശ്ചയിച്ചിരുന്ന സർവകലാശാല ബിരുദദാന ചടങ്ങ് സർക്കാർ നിർദേശപ്രകാരം വി.സി റദ്ദാക്കിയിരുന്നു. നിയമപരമായ ചിലവുകൾ വഹിക്കാൻ വി.സി പണം ആവശ്യപ്പെട്ടതായും കോളജ് ഇൻസ്പെക്ടർ കൊൽക്കത്ത ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു.പിന്നാലെയാണ് വി.സിയെ ചാൻസലർ പുറത്താക്കിയത്.സർവകലാശാലകളെ അഴിമതി - അക്രമവിമുക്തമാക്കാനുള്ള ഗവർണറുടെ തീവ്രയത്നത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് രാജ്ഭവൻ വക്താവ് അറിയിച്ചു.