നെയ്യാർ മേളയ്ക്ക് ഇന്നു തുടക്കം
നെയ്യാറ്റിൻകര: വിനോദസഞ്ചാര വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാർമേളയ്ക്ക് ഇന്ന് വൈകിട്ട് 5ന് തിരിതെളിയും. ആറാലുമ്മൂട് ഒരുക്കിയിരിക്കുന്ന വേദിയിൽ മന്ത്രി വീണാ ജോർജ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്യും. കെ.ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. 3 ഡി പ്ലാനറ്റോറിയം, റോബോട്ടിക് ഫെസ്റ്റ്, ഭക്ഷ്യമേള, കാർണിവൽ, പുസ്തകോത്സവം, പ്രമുഖ കലാപ്രതിഭകൾ അണിനിരക്കുന്ന കലാവിരുന്നുകൾ, പരമ്പരാഗത കലാരൂപങ്ങളുടെ അവതരണങ്ങൾ, ശാസ്ത്ര-സാങ്കേതിക പ്രദർശനങ്ങൾ തുടങ്ങി വിജ്ഞാനവും വിനോദവും ഒരുമിപ്പിക്കുന്ന നിരവധി പരിപാടികളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.‘സമ്മാനപ്പെരുമഴ’എന്ന ലക്കി ഡ്രോ സംവിധാനത്തിലൂടെ സന്ദർശകർക്ക് സമ്മാനങ്ങളും നേടാനാവും.