ചതയാഘോഷ വിളംബര വാഹനജാഥ  നാളെ

Friday 29 August 2025 1:30 AM IST

എരുമേലി: എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ ചതയാഘോഷ വിളംബര വാഹനജാഥ നാളെ നടക്കും. മറ്റന്നൂർക്കര ശാഖയിൽ നിന്നും ആരംഭിക്കുന്ന വിളംബര ജാഥ യൂണിയൻ ചെയർമാൻ കെ.പദ്‌മകുമാർ ഉദ്ഘാടനം ചെയ്യും. രാവിലെ 7 മുതൽ ആരംഭിക്കുന്ന വിളംബരജാഥയ്ക്ക് യൂണിയൻ കൺവീനർ ബ്രഷ്‌നേവ്.പി.എസ്, യൂണിയൻ വൈസ് ചെയർമാൻ ഉണ്ണികൃഷ്‌ണൻ സി.എസ് എന്നിവർ ക്യാപ്റ്റൻമാരാകും. ജാഥ ക്യാപ്റ്റൻമാർക്ക് യൂത്ത്മൂവ്മെന്റ് ചെയർമാൻ സുരേഷ് കുമാർ സി.ആർ, വൈസ് ചെയർമാൻ ആരോമൽ ജഗൽജീവ് എന്നിവർ സ്വീകരണം നൽകും. ശ്രീനാരായണ യൂത്ത്മൂവ്‌മെന്റ് കോ ഓർഡിനേഷൻ നൽകും. ശ്രീനാരായണ വനിതാസംഘം, ശ്രീനാരായണ സൈബർസേന എന്നീ പോഷക സംഘടനകൾ വിളംബര ജാഥയുടെ പങ്കാളിത്തം വഹിക്കും. സമാപന സമ്മേളനം എരുമേലി ശാഖയിൽ നടക്കും. സമ്മേളനം യോഗം ബോർഡ് മെമ്പർ എം.പി അജിത്കുമാർ ഉദ്ഘാടനം ചെയ്യും.