ആർ.പി.എം.എസ് ജില്ലാ സമ്മേളനം
Friday 29 August 2025 1:58 AM IST
കൊല്ലം: പൊലീസ് വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത മിനിസ്റ്റീരിയൽ ജീവനക്കാരുടെ (ആർ.പി.എം.എസ്) ജില്ലാ സമ്മേളനവും കുടുംബ സംഗമവും 30ന് രാവിലെ 10ന് കൊല്ലം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. മുൻ ഡി.ജി.പി ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ മുഖ്യപ്രഭാഷണം നടത്തും. പ്രസിഡന്റ് സി.എസ്.പ്രകാശ് അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി കെ.ഹരികുമാർ, പി.ജെ.തോമസ്, എം.എസ്.ശ്യാം കുമാർ, വി.കൊച്ചു കോശി, ഭാൻഷായി മോഹൻ, സുബ്രഹ്മണ്യൻ ചുങ്കപ്പള്ളി, എസ്.ഉദയകുമാർ, എ.ജോയി, ടി.ചന്ദ്രക എന്നിവർ പങ്കെടുക്കും.