നിങ്ങളുടെ നക്ഷത്രം ഈ ആറെണ്ണത്തിൽ ഏതെങ്കിലുമാണോ? എങ്കിൽ ഓണംബമ്പർ കിട്ടാനുള്ള യോഗമുണ്ട്

Friday 29 August 2025 11:11 AM IST

ഇത്തവണത്തെ തിരുവോണംബമ്പർ അടിക്കണേ ദൈവമേ എന്ന ഒരിക്കലെങ്കിലും പ്രാർത്ഥിക്കാത്ത ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. 25 കോടി കയ്യിൽ കിട്ടുന്നത് ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ? സമ്മാനത്തുകയുടെ വലിപ്പം അറിഞ്ഞതോടെ നാട്ടിലുള്ള ബംഗാളികളും നമ്മുടെ തൊട്ടടുത്തുളള കർണാടകയിലെയും തമിഴ്‌നാട്ടിലെയും ആൾക്കാരും ടിക്കറ്റുകൾ വാങ്ങാൻ തിരക്കുകൂട്ടുകയാണ്. എത്ര ടിക്കറ്റ് വാങ്ങിക്കൂട്ടിയാലും ആർക്കെങ്കിലും ഒരാൾക്കുമാത്രമേ ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിക്കൂ. ഒരുനമ്പറിന്റെ വ്യത്യാസത്തിൽ ഒന്നാം സമ്മാനം കൈവിട്ടാലത്തെ അവസ്ഥ ആലോചിച്ചുനോക്കൂ.

ചില നക്ഷത്രക്കാർക്ക് ഓണം ബമ്പർ അടിക്കാനുള്ള സാദ്ധ്യത ഉണ്ടെന്നാണ് ജ്യോതിഷികൾ പറയുന്നത്. പലപല കാരണങ്ങൾകൊണ്ടാണ് ഇത് സാധിക്കുന്നതെന്നാണ് അവർ വ്യക്തമാക്കുന്നത്. എന്നാൽ ഇത് നൂറുശതമാനം ശരിയാവുമെന്ന് ഉറപ്പില്ല. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ മാരക വൈറലാണ്.

പ്രധാനമായും ആറുനക്ഷത്രക്കാർക്കാണ് ഇത്തവണത്തെ ബമ്പർ യോഗം ഉള്ളതെന്നാണ് പറയുന്നത്. ആ നാളുകാർ ആരൊക്കെയെന്ന് നോക്കാം. ചതയം, അനിഴം, ഉത്രാടം, ആയില്യം, ചിത്തിര, തിരുവോണം എന്നീ നക്ഷത്രങ്ങളാണ് അവ.

മകരക്കൂറിലെ തിരുവോണം നക്ഷത്രക്കാർക്കാണ് യാേഗം കൂടുതൽ. ഇവർക്ക് എല്ലാ സങ്കടങ്ങളും മാറിക്കിട്ടും. മറ്റുപല ഭാഗ്യങ്ങൾക്കൊപ്പമാകും ഇവർക്ക് ബമ്പർ യോഗവും തെളിയുന്നത്.

കർക്കിടകക്കൂറിലെ ആയില്യം, ചിത്തിര നക്ഷത്രക്കാർക്കാണ് ലോട്ടറി അടിക്കാനുളള യോഗം തെളിയുന്നത്. ഇതുമാത്രമല്ല, ഇവർക്ക് ഭാഗ്യങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടാകുമത്രേ. വൃശ്ചികരാശിയിൽപ്പെട്ട അനിഴം നക്ഷത്രക്കാർക്കാണ് കോടിപതികളാവാനുള്ള യാേഗം തെളിയുന്നത്. ഉത്രാടം നക്ഷത്രക്കാരുടെയും സകല പ്രശ്നങ്ങളും മാറിക്കിട്ടും.

കുംഭക്കൂറിലെ ചതയം നക്ഷത്രമാണ് നിങ്ങളുടേതെങ്കിൽ ഭാഗ്യം ഒന്നിനുപുറകേ ഒന്നായി എത്തിച്ചേരും. ലോട്ടറിക്കൊപ്പം മറ്റുപല രീതികളിലും ഇവർക്ക് ധനഭാഗ്യം ഉണ്ടാവും. തൊഴിൽപരമായും നല്ലകാലമായിരിക്കും.