'തുടർച്ചയായി ഐവിഎഫ് നടത്തിയെങ്കിലും പരാജയപ്പെട്ടു, ഒടുവിൽ വാടക ഗർഭധാരണത്തിലേക്കെത്തി'; ചെലവിനെക്കുറിച്ച് സണ്ണി ലിയോൺ

Friday 29 August 2025 11:31 AM IST

പല നടിമാരും അവരുടെ വ്യക്തി ജീവിതം ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്താറില്ല. എന്നാൽ അവരിൽ നിന്നും ഏറെ വ്യത്യസ്തമായ സ്വാഭാവമുളള നടിയാണ് താരസുന്ദരിയായ സണ്ണി ലിയോൺ. ജീവിതത്തിൽ നേരിട്ട പല പ്രതിസന്ധികളെക്കുറിച്ചും സണ്ണി ലിയോൺ അഭിമുഖങ്ങളിൽ വെളിപ്പെടുത്താറുണ്ട്. അടുത്തിടെ സോഹ അലിയുടെ ഒരു പോഡ്കാസ്​റ്റ് അഭിമുഖത്തിൽ സണ്ണി ലിയോൺ ചില കാര്യങ്ങൾ തുറന്നുപറയുകയുണ്ടായി.

വന്ധ്യതയ്ക്കായുളള ചികിത്സകൾ, വാടക ഗർഭധാരണം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. 2011ലാണ് സണ്ണി ലിയോൺ തന്റെ കാമുകനെ വിവാഹം കഴിച്ചത്. ഇരുവർക്കും മൂന്ന് കുട്ടികളാണുളളത്. മകൾ നിഷ കൗർ വെബർ, ഇരട്ട ആൺകുട്ടികളായ ആഷർ, നോഹ എന്നിവരാണ് മക്കൾ. മക്കളെ വളർത്തുന്നത് അത്ര എളുപ്പമുളള കാര്യമല്ലെന്ന് താരം പറയുന്നു.

'പലതവണ ഐവിഎഫിന് ശ്രമിച്ചിരുന്നു. അവയെല്ലാം പരാജയമായിരുന്നു. പിന്നീടാണ് ഒരു കുട്ടിയെ ദത്തെടുക്കാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് 2017ൽ മഹാരാഷ്ട്രയിലെ ലാത്തൂരിലെ അനാഥാലയത്തിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുത്തത്. അപ്പോൾ അവൾക്ക് 21 മാസമേയുളളായിരുന്നു'- സണ്ണി ലിയോൺ പറഞ്ഞു.

തൊട്ടടുത്ത വർഷം തന്നെ വാടക ഗർഭധാരണത്തിലൂടെ സണ്ണി ലിയോണിന് രണ്ട് ഇരട്ടക്കുട്ടികളും ജനിച്ചു. ഒരു കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസവിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണോ വാടക ഗർഭധാരണം നടത്തിയതോയെന്ന് താരത്തിനോട് അവതാരകൻ ചോദിച്ചു. അതെ എന്നാണ് സണ്ണി ലിയോൺ മറുപടി നൽകിയത്. വാടകഗർഭധാരണത്തിന് ചെലവായ തുകയെക്കുറിച്ചും താരം വെളിപ്പെടുത്തി.അതിനായി തിരഞ്ഞെടുത്ത യുവതിക്ക് ആഴ്ച തോറും പണം കൊടുത്തിരുന്നുവെന്നാണ് സണ്ണി ലിയോൺ പറഞ്ഞത്. യുവതിയുടെ പങ്കാളിക്കും പണം നൽകിയിരുന്നു. അവർക്കായി ഒരു വീട് വാങ്ങി നൽകി. നന്നായി വിവാഹം നടത്തിക്കൊടുത്തെന്നും സണ്ണി ലിയോൺ പറഞ്ഞു.