ജ്യോതിഷ മുത്തുകൾ, ആദ്യം ചിന്തിക്കേണ്ടത് ആയുർദൈർഘ്യം
വിവാഹപ്പൊരുത്ത വിഷയത്തിൽ ആദ്യം ചിന്തിക്കേണ്ടത് രണ്ടു പേരുടെയും ആയുസാണ്. കന്യകയുടെയും പുരുഷന്റെയും ജാതകം കിട്ടിയാൽ ഗ്രഹനില പ്രകാരം പ്രഥമമായി രണ്ടു പേർക്കും ദീർഘായുർബലം ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിനുള്ള പ്രമാണം ചുവടെ പറയുന്നതാണ്:
കന്യായാഃ പുരുഷസ്യ ച പ്രഥമതോ നിർണീയ ചായഃ പുനഃ/ സന്താനാദി തഥേതരഞ്ചസകലം/ ദൈവജ്ഞവര്യസ്തഥാ ഭാവി പ്രശ്ന വിലഗ്നതോ പി/ നിഖിലം പാണിഗ്രഹം കാരയേൽ/ സന്താനായ യതഃ പ്രയാതി നിതരാം പ്രീതിം പിതൃണാം ഗണ.
അതിനു ശേഷം 'ദാമ്പത്യോർജ്ജന്മ താരാദൈരാനുകൂല്യം പരസ്പരം" ദമ്പതികളാകാൻ ആഗ്രഹിക്കുന്നവരുടെ നക്ഷത്രങ്ങളുടെ അടിസ്ഥാനത്തിൽ ജനിച്ച കൂറ്, കൂറുകളുടെ അധിപന്മാർ, നക്ഷത്രങ്ങൾ, നക്ഷത്രങ്ങളെ സംബന്ധിച്ചുള്ള ബ്രാഹ്മണ വർണ്ണങ്ങൾ, വയസ്, അഷ്ടക വർഗം, സക്തി തുടങ്ങിയവയിൽ എന്തെല്ലാം ആനുകൂല്യങ്ങലാണോ ഉള്ളത് അവയെ വേണ്ടവണ്ണം ചിന്തിച്ച് വിവാഹത്തെക്കുറിച്ച് തീരുമാനമെടുക്കണം.
പൊരുത്ത വിഷയത്തിൽ നക്ഷത്രപ്പൊരുത്തം, പാപസാമ്യം (ഏറ്റവും പ്രധാനം) ദശാസന്ധി ഇവ പ്രത്യേകം ചിന്തിക്കണം. നക്ഷത്രപ്പൊരുത്തം നോക്കേണ്ടത് കന്യകയുടെ നക്ഷത്രത്തിൽ (കൂറ്) നിന്നാണ് എന്ന് പ്രത്യേകം ഓർക്കുക. പിന്നീട് ലഗ്നവശാലും ചന്ദ്രവശാലും ശുക്രവശാലും പാപസാമ്യം ചിന്തിക്കേണ്ടതാണ്. അത് ഗ്രഹങ്ങളുടെ ആധിപത്യവും ബലാബലവും നോക്കി വേണം ചിന്തിക്കുവാൻ. ഇവിടെയാണ് രണ്ടു പേരുടെയും വിവാഹ ചിന്തയുടെ പ്രാധാന്യം.
ചൊവ്വാദോഷം, വൈധവ്യം ഡിവോഴ്സ്, വിവാഹ താമസം, വിരഹം എന്നിവയെല്ലാം ഈ വഴി ചിന്തിക്കാം. വിവാഹ ചിന്തയിൽ നവാംശത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതിനാൽ നവാംശം ഇല്ലാത്ത പൊരുത്ത ചിന്ത അപൂർണമാണ്.
(ജ്യോത്സ്യരെ ബന്ധപ്പെടാൻ: 81118 77087, 81118 77089)