കളങ്കാവൽ

Sunday 31 August 2025 3:36 AM IST

മ​മ്മൂ​ട്ടി​,​ ​വി​നാ​യകൻ എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി ന​വാ​ഗ​ത​നാ​യ​ ​ജി​തി​ൻ​ ​കെ.​ ​ജോ​സ് ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ള​ങ്കാ​വൽ റി​ലീ​സി​ന് ഒ​രു​ങ്ങി.​ ​ഈ വർഷം തിയേറ്ററിൽ എത്തുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രം ആണ്. ര​ജിഷ വി​ജ​യ​ൻ, മേ​ഘ​ ​തോ​മ​സ്,​ ​ഗാ​യ​ത്രി​ ​അ​രുൺ ഉ​ൾ​പ്പെ​ടെ​ 21​ ​നാ​യി​ക​മാർ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ഫൈ​സ​ൽ​ ​അ​ലി.​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​തിരക്കഥ ജിഷ്ണു ശ്രീകുമാർ,​ജിതിൻ കെ. ജോസ് ,​ വി​ത​ര​ണം​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ്.

വീ​ര​വ​ണ​ക്കം സ​മു​ദ്ര​ക്ക​നി,​ഭ​ര​ത്,​സു​ര​ഭി​ ​ല​ക്ഷ്മി​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നി​ൽ​ ​വി.​ ​നാ​ഗേ​ന്ദ്ര​ൻ​ ​തി​ര​ക്ക​ഥ​യെ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വീ​ര​വ​ണ​ക്കം​ ​തി​യേ​റ്റ​റി​ൽ. കേ​ര​ള​-​ത​മി​ഴ് ​നാ​ട് ​ച​രി​ത്ര​ ​പ​ശ്ചാ​ത്ത​ല​ത്തിൽ സ​ഖാ​വ് ​പി.​കൃ​ഷ്ണ​പി​ള്ള​യു​ടെ​ ​സം​ഭ​വ​ബ​ഹു​ല​മാ​യ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​ചി​ത്രം​ ​പ​റ​യു​ന്നു. റി​തേ​ഷ്,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​സി​ദ്ധാം​ഗ​ന,​ ​ഐ​ശ്വി​ക,​ ​പ്രേം​കു​മാ​ർ,​ ​അ​രി​സ്റ്റോ​ ​സു​രേ​ഷ്,​ ​സി​ദ്ധി​ഖ്,​ ​ആ​ദ​ർ​ശ്,​ ​ഭീ​മ​ൻ​ ​ര​ഘു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങൾ. വി​ശാ​ര​ദ് ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ർ​മ്മി​ക്കു​ന്നു.

മ​ദ്രാ​സി ശി​വ​കാ​ർ​ത്തി​കേ​യ​ൻ​ ​നാ​യ​ക​നാ​യി​ ​എ.​ആ​ർ.​ ​മു​രു​ഗ​ദോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മ​ദ്രാ​സി​ ​സെ​പ്തം​ബ​ർ​ 5​ന് ​തി​യേ​റ്ര​റി​ൽ. രു​ക്മി​ണി​ ​വ​സ​ന്ത് ,​ ​ബി​ജു​ ​മേ​നോ​ൻ,​ ​വി​ദ്യു​ത് ​ജം​വാ​ൽ​ ,​ ​ഷ​ബീ​ർ​ ​ക​ല്ല​റ​ക്ക​ൽ,​ ​വി​ക്രാ​ന്ത് ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​സം​ഗീ​തം​ ​അ​നി​രു​ദ്ധ് ​ര​വി​ച​ന്ദ​ർ,​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​സു​ധീ​പ് ​ഇ​ള​മ​ൺ,​ ​ശ്രീ​ ​ല​ക്ഷ്മി​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​മാ​ജി​ക് ​ഫ്രെ​യിം​സ് ​റി​ലീ​സ്.