ഓണം കളറാക്കാം; ഒട്ടും കയ്‌പ്പില്ലാത്ത കിടിലൻ നാരങ്ങാ അച്ചാർ മിനിട്ടുകൾക്കുള്ളിൽ റെഡി
വീണ്ടും ഒരു ഓണക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഓണം എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മവരുന്നത് സദ്യയാണ്. തൂശനിലയിൽ തുമ്പപ്പൂ ചോറും അതിനൊപ്പം അച്ചാറും ഉപ്പരിയും കറികളും എല്ലാമാകുമ്പോൾ കുശാൽ. ഇപ്പോഴേ വീടുകളിൽ അച്ചാറും ഉപ്പേരിയും ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരിക്കും. പലരും ഓണക്കാലത്ത് അച്ചാർ കടയിൽ നിന്ന് വാങ്ങാറുണ്ട്. എന്നാൽ അച്ചാർ വീട്ടിൽ തയ്യാറാക്കിയാൽ ഒരു പ്രത്യേക രുചിയാണ്. എന്നാൽ വീട്ടിൽ നാരങ്ങ അച്ചാർ ഇടുമ്പോൾ കയ്പ്പ് വന്നാലോയെന്നാണ് പലരുടെയും പേടി. നാരങ്ങ അച്ചാർ ഒട്ടും കയ്പ്പില്ലാതെ ഉണ്ടാക്കമെന്ന് നോക്കിയാലോ?.
ചേരുവകൾ
- ചെറുനാരങ്ങ - 25
- നല്ലെണ്ണ - ഒന്നര കപ്പ്
- വെളുത്തുള്ളി - ഒന്നര കപ്പ് ചെറുതായി നുറുക്കിയത്
- പച്ചമുളക്
- ഇഞ്ചി
- കല്ലുപ്പ്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- കായംപൊടി
- ഉലുവാപ്പൊടി
തയാറാക്കുന്ന രീതി
ആദ്യം ഒരു പാത്രത്തിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് നല്ല പോലെ ചൂടാക്കുക. ശേഷം അതിൽ നാരങ്ങയിട്ട് വറുത്തെടുക്കുക. ചൂടാറിയതിന് ശേഷം നല്ലവണ്ണം തുടച്ച് കഷ്ണങ്ങളാക്കുക. ശേഷം ഇതിൽ ഉപ്പ് ചേർക്കാം. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുകി പൊട്ടിക്കുക. വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേർത്ത് മൂത്താൽ മഞ്ഞപ്പൊടി ഇട്ട് തീ ഓഫ് ചെയ്ത് ബാക്കി പൊടികൾ കൂടി ചേർക്കുക. ശേഷം ഇതിൽ നാരങ്ങ ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. നാരങ്ങ അച്ചാർ റെഡി.